ഹാർ‍ദ്ദിക്ക് പട്ടേൽ‍ ബിജെപിയിലേക്ക്


ഗുജറാത്ത് മുൻ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ഹാർ‍ദ്ദിക്ക് പട്ടേൽ‍ ബിജെപിയിലേക്ക്. വ്യാഴാഴ്ച്ച പട്ടേൽ‍ ബിജെപിയിൽ‍  ചേരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് മാസമായി ബിജെപിയിൽ‍ ചേരുന്നത് സംബന്ധിച്ച് പാർ‍ട്ടി നേതാക്കളുമായി പട്ടേൽ‍ ചർ‍ച്ചയിലായിരുന്നെന്നാണ് വിവരം.

2019−ൽ‍ കോൺഗ്രസിൽ‍ ചേർ‍ന്ന പട്ടീദാർ‍ വിഭാഗം നേതാവായ പട്ടേൽ‍ ഈ മാസം 18−നാണ് പാർ‍ട്ടി വിട്ടത്. ഗുജറാത്തിലെ കോൺഗ്രസ് നേതാക്കൾ‍ക്ക് ചിക്കൻ സാൻ‍വിച്ചിലാണ് കൂടുതൽ‍ താത്പര്യമെന്നതടക്കം രൂക്ഷഭാഷയിൽ‍ പട്ടേൽ‍ കോൺ‍ഗ്രസിനെ വിമർ‍ശിച്ചിരുന്നു. കോൺ‍ഗ്രസിന്‍റെ കൂടെ ചേർ‍ന്ന് താൻ മൂന്നു വർ‍ഷം പാഴാക്കിയെന്നും പട്ടേൽ‍ പറഞ്ഞു.

നേരത്തെ ബിജെപിയിൽ‍ ചേരുമെന്ന വാർ‍ത്ത പട്ടേൽ‍ ഔദ്യോഗികമായി നിഷേധിച്ചിരുന്നു. അതേസമയം ബിജെപി നേതാക്കളെയും പാർ‍ട്ടി നിലപാടുകളെയും പ്രശംസിച്ചുകൊണ്ട് പിന്നീട് പലതവണ പട്ടേൽ‍ പ്രസ്താവന നടത്തി. അയോധ്യ വിധിയും ജമ്മു കശ്മീരിന് പ്രത്യേക പദവി നൽ‍കുന്ന ആർ‍ട്ടിക്കിൾ‍ 370 റദ്ദാക്കിയതും ഉൾ‍പ്പെടെയുള്ള വിഷയങ്ങളിൽ‍ ബിജെപിക്ക് പിന്തുണയുമായി പട്ടേൽ‍ രംഗത്തെത്തിയിരുന്നു.

You might also like

Most Viewed