തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉച്ചവരെ 45 ശതമാനം പോളിംഗ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉച്ചവരെ 45 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഏഴ് മുതൽ ഒൻപത് വരെ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. മഴ മാറി നിൽക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷം കൂടുതൽ ആളുകൾ വോട്ട് ചെയ്യാനെത്തുമെന്നും 75 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടക്കുമെന്നും രാഷ്ട്രീയ പാർട്ടികൾ വിശ്വസിക്കുന്നു.
വോട്ടെടുപ്പിനിടെ രണ്ട് സ്ഥലങ്ങളിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. ഒരു സ്ഥലത്ത് പ്രിസൈഡിംഗ് ഓഫീസർ മദ്യപിച്ചെത്തി. ഈ സംഭവങ്ങൾ ഒഴിച്ചാൽ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മികച്ച വിജയം നേടുമെന്ന് സ്ഥാനാർഥികൾ പ്രതികരിച്ചു.