തമിഴ്നാട്ടിലെ സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകും

തമിഴ്നാട്ടിലെ സ്കൂളുകളിൽ പ്രഭാതഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അധികാരത്തിലെത്തി ഒരുവർഷം പൂർത്തിയായ ശനിയാഴ്ച നിയമസഭയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
പതിവായി കുട്ടികൾ ഭക്ഷണം കഴിക്കാതെ ഒഴിഞ്ഞ വയറുമായി സ്കൂളുകളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് സ്റ്റാലിൻ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടത്. ആദ്യഘട്ടത്തിൽ ചില കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വിദൂരഗ്രാമങ്ങളിലും പദ്ധതി തുടങ്ങുമെന്നും, പ്രവൃത്തിദിവസങ്ങളിൽ രാവിലെ പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കുട്ടികൾക്കു നൽകണമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
അതേസമയം, ജനകീയ പദ്ധതികൾ കൊണ്ട് തമിഴ്നാടിനെ വളർത്തിയ മറ്റൊരു നേതാവ് ചരിത്രത്തിൽ പോലുമില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.