മുട്ടത്തറയിൽ‍ ബൈക്ക് ഷോറൂമിന് തീപിടിച്ച് 32 ബൈക്കുകൾ‍ കത്തിനശിച്ചു


മുട്ടത്തറയിൽ‍ ബൈക്ക് ഷോറൂമിന് തീപിടിച്ച് ബൈക്കുകൾ‍ കത്തിനശിച്ചു.  പുലർ‍ച്ചെ നാല് മണിയോടെയാണ് അപകടം. ഉദ്ഘാടനം ചെയാനിരുന്ന റോയൽ‍ ബൈക്ക് റെന്‍റൽ എന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്.  ബൈക്കുകൾ‍ വാടകയ്ക്ക് നൽ‍കുന്ന സ്ഥാപനമാണിത്. 

തീപിടുത്തത്തിൽ‍ 32 ബൈക്കുകൾ‍ കത്തിനശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു. ഷോർ‍ട്ട് സർ‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

  • Straight Forward

Most Viewed