വളർത്തുനായയ്ക്കായി അമ്പലം നിർമിച്ച് എൺപത്തിരണ്ടുകാരൻ

അസുഖം ബാധിച്ച് ചത്ത വളർത്തുനായയുടെ ഓർമയ്ക്കായി ക്ഷേത്രം നിർമിച്ച് എൺപത്തിരണ്ടുകാരൻ. തമിഴ്‌നാട് ശിവഗംഗയിലെ മാനാമധുരയിൽനിന്നുള്ള മുത്തുവാണ് നായ ടോമിനുവേണ്ടി ക്ഷേത്രം നിർമിച്ചത്. കഴിഞ്ഞ വർഷമാണ് ടോം ചത്തത്. ഇതോടെ ഫാമിൽ നായയുടെ പ്രതിമ സ്ഥാപിച്ചു. പിന്നാലെ ക്ഷേത്രം നിർമിക്കുകയും ചെയ്തു.
എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഇവിടെ പ്രാർഥന നടത്താറുണ്ട്. മനുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധം ഭാവിതലമുറയെ പഠിപ്പിക്കാനുള്ള വഴിയാണ് ഇതെന്നാണ് മുത്തു പറയുന്നത്.