എയർ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാർക്ക് കോവിഡ്

ഇറ്റലിയിൽ നിന്നും പഞ്ചാബിലെ അമൃത്സറിലേക്ക് വന്ന എയർഇന്ത്യ വിമാനത്തിലെ 125 യാത്രക്കാർക്ക് കോവിഡ്. വിമാനത്താവളത്തിൽ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
രോഗം സ്ഥിരീകരിച്ചവരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഒമിക്രോൺ രോഗബാധയുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധന നടത്തും.