മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്


മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. മിനസോഡയിലെ മയോ ക്ലിനിക്കിൽ ചികിത്സ തേടാനാണ് അദ്ദേഹം പോകുന്നത്. ഈ മാസം പതിനഞ്ചിന് അദ്ദേഹം അമേരിക്കയിലേക്ക് പോകും. തുടർ ചികിത്സകൾക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്‍റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. 

പതിനഞ്ച് മുതല്‍ 29ാം തീയതി വരെ അമേരിക്കയിലുണ്ടാകും. എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി ഇറക്കിയ ഉത്തരവില്‍ പറയുന്നു. നേരത്തെ തന്നെ പരിശോധയ്ക്ക് പോകേണ്ടതായിരുന്നു. കോവിഡും മറ്റുകാരണങ്ങളാലും യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

You might also like

Most Viewed