തമിഴ്നാട്ടിൽ കാറിനുള്ളിൽ നാല് മൃതദേഹങ്ങൾ കത്തിയമർന്ന നിലയിൽ
ഷീബ വിജയൻ
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ കാറിനുള്ളിൽ നാല് പേരെ കത്തിയമർന്ന നിലയിൽ കണ്ടെത്തി. തിസയൻവിളയിലെ വിജനമായ സ്ഥലത്ത് ഒരു കാർ പൂർണ്ണമായും കത്തിയ നിലയിൽ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മരിച്ചവർ ആരാണെന്നോ എവിടെ നിന്നുള്ളവരാണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഇതൊരു കൂട്ട ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മരിച്ചവർ ഒരേ കുടുംബത്തിൽപ്പെട്ടവരാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തിൽ കേസെടുത്ത് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
xzxzxz



