പശ്ചിമേഷ്യൻ പ്രതിസന്ധി: എയർ ഇന്ത്യ 36 അധിക സർവീസുകൾ കൂടി പ്രഖ്യാപിച്ചു


ഷീബ വിജയൻ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യവും വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണക്കിലെടുത്ത് യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്ക് 36 അധിക സർവീസുകൾ കൂടി എയർ ഇന്ത്യ പ്രഖ്യാപിച്ചു. മാർച്ച് 19 മുതൽ 28 വരെ ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, സൂറിച്ച്, ടൊറന്റോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് ഈ സർവീസുകൾ നടത്തുക. വിദേശയാത്രക്കാരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് ഏകദേശം പതിനായിരത്തിലധികം അധിക സീറ്റുകൾ ഇതിലൂടെ ലഭ്യമാകും.

ഇസ്രായേൽ-ഇറാൻ സംഘർഷം മൂലം ഇറാൻ, ഇറാഖ് വ്യോമപാതകൾ ഒഴിവാക്കി ഈജിപ്ത് വഴിയാണ് ഇപ്പോൾ സർവീസുകൾ നടത്തുന്നത്. ഇത് യാത്രാ സമയം വർദ്ധിപ്പിക്കാനും ടിക്കറ്റ് നിരക്ക് ഉയരാനും കാരണമായിട്ടുണ്ട്. ജോലി സമയം വർദ്ധിച്ചത് കണക്കിലെടുത്ത് പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിൽ ഡി.ജി.സി.എ ഏപ്രിൽ 30 വരെ താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്. അധിക സർവീസുകളിലേക്കുള്ള ബുക്കിംഗ് എയർ ഇന്ത്യയുടെ വെബ്സൈറ്റിലും ആപ്പിലും ആരംഭിച്ചു കഴിഞ്ഞു.

article-image

asdsadsadsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed