ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു

ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂറത്തിലെ ജിഐഡിസി മേഖലയിലാണ് സംഭവം. സ്വകാര്യ കന്പനിയുടെ ടാങ്കറിൽ നിന്നാണ് വാതകം ചോർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില ഗുരുതരമാണ്.
ഒരു വ്യവസായ മേഖലയാണ് സൂറത്തിലെ സച്ചിൻ ജിഐഡിസി. ഇവിടെ ഫാക്ടറിയിലെ ടാങ്കറിൽ നിറച്ചിരുന്ന രാസവസ്തു ചോർന്നാണ് അപകടമെന്നാണ് വിവരം. മറ്റൊരു ടാങ്കിലേക്ക് മാറ്റുന്പോൾ വാതകം ചോരുകയും വായുവിൽ കലരുകയും ചെയ്തുവെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.