തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു


ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചെന്നൈ നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് 18 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. രാത്രി ഏഴരയോടെ ആരംഭിച്ച കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി. ഗതാഗതം സ്തംഭിച്ചു. ചെന്നൈയിലടക്കം ഇന്നും കനത്ത മഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 

കനത്ത മഴയുടെ പശ്ചാത്തലത്തിൽ, ചെന്നൈക്ക് പുറമെ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വില്ലുപുരം, കല്ലക്കുറിച്ചി, റാണിപേട്ട്, ട്രിച്ചി, അരിയാലൂർ, നാമക്കൽ കൂഡല്ലൂർ, മയിലാടുതുറൈ, വെല്ലൂർ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ദീപാവലി ദിനമായ വ്യാഴാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ ഗവേഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം വ്യാഴാഴ്ചയും കനത്ത മഴയുണ്ടാകുമെന്നാണ് സ്വകാര്യ കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed