കാബൂളിൽ ഐഎസ് ഭീകരർ‍ നടത്തിയ ആക്രമണത്തിൽ‍ താലിബാൻ നേതാവും കൊല്ലപ്പെട്ടു


കാബൂൾ: അഫ്ഗാനിസ്ഥാൻ‍ തലസ്ഥാനമായ കാബൂളിലെ ആശുപത്രിയിൽ‍ ഐഎസ് ഭീകരർ‍ നടത്തിയ ആക്രമണത്തിൽ‍ മുതിർ‍ന്ന താലിബാൻ കമാൻഡർ‍ മൗലവി ഹംദുള്ള റഹ്മാനി ഉൾ‍പ്പടെ നിരവധിയാളുകൾ‍ കൊല്ലപ്പെട്ടു. 

സർ‍ദാർ‍ മുഹമ്മദ് ദാവൂദ് ഖാൻ സൈനിക ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിക്കുള്ളിലെത്തിയ ഭീകരൻ തോക്ക് ഉപയോഗിച്ച് വെടിവയ്പ്പ് നടത്തുകയായിരുന്നു. പിന്നാലെ മറ്റൊരു ചാവേർ‍ പൊട്ടിത്തെറിക്കുകയും ചെയ്തു. 25 പേരാണ് ആക്രമണത്തിൽ‍ കൊല്ലപ്പെട്ടത്. നിരവധി പേർ‍ക്ക് പരിക്കേറ്റു. ഇവർ‍ ചികിത്സയിലാണ്.

You might also like

Most Viewed