കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഗോവ


പനാജി: കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ഗോവ സര്‍ക്കാര്‍. ഉത്തരവ് അനുസരിച്ച് കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അഞ്ചു ദിവസത്തെ ഇന്‍സ്റ്റിട്ട്യൂഷണല്‍ ക്വാറന്റീനും മറ്റുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലവും അഞ്ചു ദിവസത്തെ ഹേം ക്വാറന്റീനുമാണ് നിര്‍ബന്ധമാക്കിയത്. ക്വാറന്റീന്‍ അവസാനിച്ച എല്ലാവരെയും ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. സംസ്ഥാനത്ത് അര്‍ഹരായ നൂറ് ശതമാനം പേരും ഒന്നാം ഡോസ് സ്വീകരിച്ചുകഴിഞ്ഞുവെന്നവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ മേയ് ആദ്യ വാരം ഗോവയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു.

You might also like

Most Viewed