ദേവ്ജി - ബികെഎസ് ബാലകലോത്സവം ഈ വർഷവും സംഘടിപ്പിക്കും


മനാമ; ബഹ്‌റൈൻ കേരളീയ സമാജം, ബഹ്‌റൈനിലെ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരുന്ന ദേവ്ജി - ബികെഎസ് ബാലകലോത്സവം, ഈ വർഷവും ദേശപരിധികളില്ലാതെ സംഘടിപ്പിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. ദിലീഷ് കുമാർ ജനറൽ കൺവീനർ ആയ 50 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ മധ്യത്തോടെ ആരംഭിക്കുന്ന ബാലകലോത്സവത്തിന്റെ റെജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്നും കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള കാണികളെ മാത്രമേ ദേവ്ജി ബികെഎസ് ബാലകലോത്സവ വേദികളിൽ അനുവദിക്കുകയുള്ളൂ എന്നും സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. അപേക്ഷാ ഫോമുകളും മറ്റു വിവരങ്ങളും ഉടൻ തന്നെ സമാജം വെബ് സൈറ്റിൽ ലഭ്യമാക്കുമെന്നും സംഘാടകർ അറിയിച്ചു.

You might also like

Most Viewed