ഫിലിം ക്രിട്ടിക്സ്; ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മികച്ച ചിത്രം


തിരുവനന്തപുരം:45ആമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിൻ ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സെബിൻ രാജ് എന്നിവർ നിർമിച്ച ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് ഏറ്റവും മികച്ച ചിത്രം. എന്നിവർ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും ചേർന്ന് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം സുരഭിലക്ഷ്മിയും (ജ്വാലമുഖി) സംയുക്ത മേനോനും (വൂൾഫ്, ആണും പെണ്ണും ) ചേർന്ന് പങ്കിട്ടു. സിനിമയിലെ സമഗ്ര സംഭാവനകൾക്ക് കെ.ജി. ജോർജ്ജിനെ ചലച്ചിത്ര രത്ന പുരസ്കാരം നൽകി ആദരിച്ചു. മാമുക്കോയ, ബിന്ദു പണിക്കർ, സായ്കുമാർ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്കാരത്തിന് അർഹരായി.

പ്രജേഷ് സെന്നിന്റെ വെള്ളമാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സഹനടൻ സുധീഷ്, മികച്ച സഹനടി മമിത ബൈജു, മികച്ച ബാലതാരം (ആൺ)− സിദ്ധാർഥ (ബൊണാമി), മികച്ച ബാലതാരം (പെൺ) ബേബി കൃഷ്ണ ശ്രീ, മികച്ച തിരക്കഥാകൃത്ത്− സച്ചി (അയ്യപ്പനും കോശിയും), പ്രത്യേക ജൂറി പുരസ്കാരം− ജ്വാലമുഖി (നിർമാതാവ്− ബി വിശ്വനാഥ്, സംവിധാനം− ഹരികുമാർ), മികച്ച ഗാനരചയിതാവ്− ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (രണ്ടാംനാൾ), മികച്ച സംഗീത സംവിധായകൻ− ബി ജയചന്ദ്രൻ (സൂഫിയും സുജാതയും). 

You might also like

Most Viewed