ബി.1.167 കോവിഡ് "ഇന്ത്യൻ വകഭേദം' അല്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ബി.1.167 കോവിഡ് വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിളിക്കുന്നതിനെതിരേ കേന്ദ്ര സർക്കാർ. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ടില്‍ വൈറസിനെ ഇന്ത്യന്‍ വകഭേദം എന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ ബി.1617 വകഭേദം ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിരുന്നു. എന്നാൽ ചില മാധ്യമങ്ങള്‍ ഇന്ത്യന്‍ വകഭേദമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇതിനെതിരേയാണ് കേന്ദ്രം രംഗത്തെത്തിയത്. ഇപ്പോൾ 44 രാജ്യങ്ങളിൽ ഈ വകഭേദം ഇതിനകം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഈ വകഭേദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്. വൈറസിന് വ്യാപനശേഷി കൂടുതലുണ്ടെന്നാണ് കണ്ടെത്തൽ.