75 ലക്ഷം രൂപയുടെ ഓക്സിജൻ സൗകര്യമൊരുക്കി വികെഎൽ ഗ്രൂപ്പ്

മനാമ : കോവിഡ് വ്യാപനം കാരണം ബുദ്ധിമുട്ടുന്ന ഇന്ത്യയ്ക്ക് സഹായമെത്തിച്ച് ബഹ്റൈനിലെ വി കെ എൽ ഗ്രൂപ്പും രംഗത്ത്. 75 ലക്ഷം രൂപ വിലവരുന്ന ഓക്സിജൻ സിലിണ്ടറുകൾക്കും അനുബന്ധ സാമഗ്രികൾക്കും വേണ്ട തുകയാണ് ഗുജറാത്തിലെ ബറോഡ അസ്ഥാനമായി പ്രവർത്തിക്കുന്ന ക്രയോഗ്യാസ് എക്വിപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന് വികെഎൽ ഗ്രൂപ്പ് കൈമാറിയത്.
കോവിഡ് രോഗം വ്യാപകമായത് മുതൽ നാട്ടിലും പ്രവാസലോകത്തും നടത്തി വരുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ച ആയിട്ടാണ് ഓക്സിജന്‍ വിതരണത്തിലും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പ്രമുഖ വ്യവസായിയുമായ ഡോ. വര്‍ഗീസ് കുര്യന്‍ നയിക്കുന്ന വികെഎല്‍ ഗ്രൂപ്പ് പങ്കാളികളാകുന്നത്. ബഹ്റൈനില്‍ കോവിഡ് ബാധിക്കുന്നവര്‍ക്ക് ക്വാറൈന്റന്‍ സ്വകര്യം ഒരുക്കാന്‍ ആദ്യം മുന്പോട്ട് വന്നതും വികെഎല്‍ ഗ്രൂപ്പായിരുന്നു. നാട്ടില്‍ നിന്ന് വരാനും തിരികെ പോകാനും ബുദ്ധിമുട്ടിയിരുന്ന നിരവധി പേര്‍ക്കാണ് വികെഎല്‍ ഗ്രൂപ്പ് ടിക്കറ്റടക്കമുള്ള കാര്യങ്ങൾ സംഭവനയായി നൽകിയത്.
ഇപ്പോൾ വാങ്ങിയിട്ടുള്ള ഓക്സിജനും അനുബന്ധ സാമഗ്രികളും എത്രയും പെട്ടന്ന് തന്നെ ഇത് ആവശ്യക്കാർക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും തങ്ങളുടെ സേവന പ്രവർത്തനങ്ങൾ തുടരുമെന്നും വികെഎൽ ഗ്രൂപ്പ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. വർഗീസ് കുര്യൻ അറിയിച്ചു.