ബി​ഹാ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച 150 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ള്ളിയത് ഗം​ഗാ ന​ദി​യി​ൽ


പാറ്റ്ന: ബിഹാറിൽ കോവിഡ് ബാധിച്ച് മരിച്ച 150 പേരുടെ മൃതദേഹങ്ങൾ ഗംഗാ നദിയിൽ തള്ളി. മൃതദേഹങ്ങൾ സംസ്ഥാനത്തിന്‍റെ പല ഭാഗത്തായി കരയ്ക്കടിഞ്ഞു. ദേശീയ മാധ്യമങ്ങളാണ് ദൃശ്യങ്ങൾ സഹിതം വാർത്ത റിപ്പോർട്ട് ചെയ്തത്. കിഴക്കൻ ഉത്തർപ്രദേശിനോട് ചേർന്ന ബിഹാറിലെ ബക്സറിലാണ് രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന സംഭവം നടന്നിരിക്കുന്നത്. പല മൃതദേഹങ്ങളും അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. തെരുവ് നായ്ക്കൾ പലയിടത്തും മൃതദേഹം കടിച്ചുവലിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. 

ഇന്ന് രാവിലെ മുതലാണ് നദിയുടെ വിവിധ ഭാഗങ്ങളിൽ മൃതദേഹം പൊങ്ങിത്തുടങ്ങിയത്. കിഴക്കൻ ഉത്തർപ്രദേശിലെ ചില സ്ഥലങ്ങളിൽ നിന്നും നദിയിൽ ഒഴുക്കിയ മൃതദേഹങ്ങൾ ബിഹാർ അതിർത്തി പിന്നിട്ട് നദിയിൽ പൊങ്ങിയെന്നാണ് സംശയിക്കുന്നത്. യുപിയിൽ പലയിടത്തും കോവിഡ് മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിക്കാതെ സംസ്കരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

You might also like

Most Viewed