സ്‌കൂളിൽ നിന്നും ലാപ്‌ടോപ്പ് മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിൽ

കണ്ണൂർ: സ്‌കൂളിൽ നിന്നും ലാപ്‌ടോപ്പ് മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിൽ. ഇരിട്ടി ഹയർസെക്കന്‍ഡറി സ്‌കൂളിൽ നിന്നും 26 ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. പാലയ്ക്കൽ ദീപു, സുഹൃത്ത് മനോജ് എന്നിവരാണ് അറസ്റ്റിലായത്. ഒരു വർഷം മുൻപ് ഇതേ സ്‌കൂളിൽ നിന്നും ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവർ.
പ്രതികളിൽ നിന്നും പോലീസ് 24 ലാപ്‌ടോപ്പുകൾ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു.