കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്ക്ക് കോവിഡ്

മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയ്ക്ക് കോവിഡ്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ശരീരവേദനയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്‍ഡിഎ ഘടകകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ അദ്ധ്യക്ഷനാണ് അത്താവാലെ. തിങ്കളാഴ്ചയാണ് നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അത്താവാലെയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു പായൽ ഘോഷ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്.