ബഹ്റൈനിൽ‍ കോവിഡ് മരണം 316 ആയി




മനാമ: രാജ്യത്ത് കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നത് ആശ്വാസകരമാകുന്നു. ഇന്നലെ 278 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3085 ആയി. അതേസമയം ഇന്നലെ രോഗം ബാധിച്ച 356 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 77132 ആയി. ഇന്നലെ നാല് മരണങ്ങൾ രേഖപ്പെടുത്തി. അതേസമയം ഇപ്പോൾ 24 പേരാണ് ഗുരുതരവാസ്ഥയിൽ കഴിയുന്നത്. ഇന്നലെ 10,035 പരിശോധനകൾ നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 16,98,489 ആയി. ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം ഇന്ന് മരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ ആകെ കോവിഡ് മരണങ്ങൾ 316 ആണ്.

You might also like

Most Viewed