പാകിസ്ഥാനിലെ മദ്രസയിൽ സ്ഫോടനം; നാല് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

പേഷാവർ: പാകിസ്ഥാനിലെ പേഷാവറില്‍ മദ്രസയില്‍ സ്‌ഫോടനം. നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. സ്‌ഫോടനം നടക്കുന്ന സമയം മദ്രസയില്‍ 60 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഖുറാന്‍ ക്ലാസിനിടെ മദ്രസയ്ക്കുള്ളില്‍ ആരോ ബാഗ് കൊണ്ടുവച്ചുവെന്നും തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുവെന്നും 34 പേര്‍ക്ക് പരിക്കേറ്റുവെന്നും ഉന്നതപോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പരിക്കേറ്റവരില്‍ രണ്ട് അദ്ധ്യാപകരും ഉള്‍പ്പെടുന്നു. എന്നാല്‍ സംഭവത്തിന്‍റെ ഉത്തരവാദിത്വം ആരും ഇതുവരെയും ഏറ്റെടുത്തിട്ടില്ല.