ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു


 

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിർണായക ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ്- BECA)ഒപ്പുവെച്ചു. ഉയർന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബി.ഇ.സി.എ. പരിധിയിൽ വരിക.
ഇന്ത്യ-അമേരിക്ക 2+2 ചർച്ചകൾക്കു ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

You might also like

Most Viewed