വിവാഹം മുടക്കിയ അയൽവാസിയുടെ കട ജെസിബി കൊണ്ട് ഇടിച്ചു തകർത്ത് യുവാവ്

കണ്ണൂർ: വിവാഹം മുടക്കിയ അയൽവാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ച് യുവാവ്. കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ ഇടവരന്പിനടുത്ത് ഇന്നലെ രാവിലെയാണ് സംഭവം. ഊമലയിൽ കച്ചവടംനടത്തുന്ന കൂന്പൻകുന്നിലെ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയിൽ ആൽബിൻ മാത്യു (31) ജെസിബി കൊണ്ടു തകർത്തത്. തന്റെ വിവാഹം മുടക്കിയതിനാണ് കട തകർത്തതെന്ന് ആൽബിൻ പറഞ്ഞതായി പൊലീസ് പറയുന്നു. ആൽബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കട പൂർണമായും തകർന്ന നിലയിലാണ്. സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.