നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിൽ പ്രവേശിച്ച ചൈനീസ് സൈനികനെ കൈമാറി

ന്യൂഡൽഹി: നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്ത് എത്തിയ ചൈനീസ് പട്ടാളക്കാരനെ ഇന്ത്യൻ സേന തിരികെ കൈമാറി. കോർപ്പറൽ വാംഗ് യാ ലോംഗ് എന്ന പട്ടാളക്കാരനയൊണ് ഡെംചോക് സെക്ടറിൽ വച്ച് ഇന്ത്യൻ സൈന്യം പിടികൂടിയത്. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ സൈന്യം തിരികെ കൈമാറിയത്.
നടപടിക്രമങ്ങൾ പാലിച്ച് പ്രോട്ടോക്കോൾ പ്രകാരം സൈനികനെ ചൈനീസ് സേനയ്ക്ക് തിരികെ കൈമാറുമെന്ന് ഇന്ത്യന്‍ സേന അറിയിച്ചിരുന്നു. ഉയർന്ന പ്രദേശമായതിനാൽ ഓക്‌സിജൻ ലഭിക്കാതെ ബുദ്ധിമുട്ടിയ ചൈനീസ് സൈനികന് ഓക്‌സിജനും തണുപ്പകറ്റാൻ വസ്ത്രവും ക്ഷീണമകറ്റാൻ ഭക്ഷണവും സൈന്യം നൽകിയിരുന്നു. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് കണ്ടെത്തിയാൽ വിവരങ്ങൾ നൽകണമെന്ന് ചൈനീസ് സൈന്യം ഇന്ത്യൻ സേനയോട് അഭ്യർത്‍ഥിച്ചിരുന്നു.