ഗൂഗിളിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് കേസ് ഫയൽ ചെയ്തു

വാഷിംഗ്ടൺ ഡിസി: ഗൂഗിളിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ് കേസ് ഫയൽ ചെയ്തു. ഏറ്റവും വലിയ സെർച്ച് എൻജിൻ എന്ന നിലയിൽ അധികാരം ദുരുപയോഗം ചെയ്ത് ആന്‍റി ട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. ഗൂഗിളിനെതിരായ നടപടികളുടെ ആദ്യഘട്ടമാണ് ഇതെന്നാണ്് റിപ്പോർട്ട്. അതേസമയം ആരോപണങ്ങൾ ഗൂഗിൾ നിഷേധിച്ചിട്ടുണ്ട്. ഗൂഗിൾ സെർച്ച് എൻജിൻ ജനങ്ങൾ തിരഞ്ഞെടുക്കുന്നതാണെന്നും അവരിൽ ഗൂഗിൾ സമ്മർദം ചെലുത്തുന്നില്ലെന്നും അധികൃതർ അറിയിച്ചു.