ഇന്ത്യയിൽ കോവിഡ് ആശങ്ക കുറയുന്നു; 24 മണിക്കൂറിനിടെ 54,044 രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,044 പേർക്ക് കോവിഡ് സ്ഥീരീകരിച്ചു. 717 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 76,51,108 ആയി. മരണ സംഖ്യ 1,15,914 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 7,40,090 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 67,95,103 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത്.