അതിർത്തിയില്‍ പാക് ഷെൽ ആക്രമണം; മലയാളി ജവാന് വീരമൃത്യു


 

ശ്രീനഗർ: പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്.
ജമ്മുകാശ്മിരിലെ അതിർത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ നടന്ന ഷെല്ലാക്രമണത്തിൽ ആണ് ഇദ്ദേഹം വീരമൃത്യു വരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവേയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന. തോമസ് -അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്.

You might also like

  • Straight Forward

Most Viewed