ബഹ്റൈൻ രാജാവിന് നോബൽ സമ്മാനം നൽകണമെന്ന് ബഹ്റൈൻ ഇന്ത്യ എജുക്കേഷണൽ ആന്റ് കൾച്ചറൽ ഫോറം
മനാമ: ഇസ്രയേൽ ബഹ്റൈൻ സമാധാന കരാർ യാത്ഥാർത്ഥ്യമാക്കിയ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫയ്ക്ക്
സമാധാനത്തിന്റെ നോബൽ സമ്മാനം നൽകണമെന്ന് ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹ്റൈൻ ഇന്ത്യ എജുക്കേഷണൽ ആന്റ് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങളും ചേർന്ന് ഇന്ന് സമാധാന കരാറിൽ ഒപ്പിടുന്നത് ചരിത്രത്തിന്റെ ഭാഗമാണെന്നും വാർത്താകുറിപ്പിലൂടെ സംഘടനയുടെ പ്രസിഡണ്ട് സോവിച്ചൻ ചെന്നാട്ട്ശരി പ്രസ്താവിച്ചു.
