അതിർത്തി തർക്കം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് പ്രതിരോധമന്ത്രി


ന്യൂഡൽഹി: അതിർത്തി തർക്കം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഇന്ത്യ−ചൈന തർക്കം പരിഹരിക്കപ്പെട്ടിട്ടില്ല. സമാധാന ചർച്ച തുടരുമെന്നും രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. അതിർത്തിയിൽ ചൈന നിരന്തരം ധാരണകൾ ലംഘിക്കുകയാണ്. 

ഇരുരാജ്യങ്ങൾ തമ്മിലുള്ള നിലവിലെ അതിർത്തി ചൈന അംഗീകരിക്കുന്നില്ല. എന്നാൽ 1960ൽ അംഗീകരിച്ച അതിർത്തിയിലെ ധാരണകൾ ഇന്ത്യ കർശനമായി പാലിക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.  സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് അതിർത്തി സന്ദർശിച്ചിരുന്നു. രാജ്യം സൈന്യത്തിനൊപ്പമാണുള്ളത്. എല്ലാ സൈനികർക്കും പ്രധാനമന്ത്രി രാജ്യത്തിന്‍റെ പിന്തുണ അറിയിച്ചതായും രാജ്നാഥ് സിംഗ് പറഞ്ഞു.

You might also like

  • Straight Forward

Most Viewed