ജയലളിതയുടെ തോഴി ശശികല അടുത്ത വർഷം ജയിൽ മോചിതയാകും
ബംഗളൂരു: അനധികൃത സ്വത്ത് സന്പാദന കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന വി.കെ ശശികല അടുത്ത വർഷം ജനുവരിയിൽ ജയിൽ മോചിതയാകും. ബംഗളുരു സ്വദേശി വിവരാവകാശനിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് ബംഗളൂരു ജയിലധികൃതർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടതി വിധി പ്രകാരമുള്ള പിഴത്തുക അടച്ചാൽ ശശികലക്ക് 2021 ജനുവരി 27 ന് ജയിലിൽ നിന്നിറങ്ങാം. പരോൾ കാലാവധി കൂടി പരിഗണിച്ചാകും മോചനം.
