ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് നിരവധി തവണ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ലാത്തിവീശുകയും ചെയ്തു. എംഎൽഎമാരായ ഷാഫി പറന്പിൽ, കെ.എസ് ശബരിനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്. ഇരു നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസിന്‍റെ സമരത്തിന് പിന്നാലെ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസിനു നേരെ വ്യാപക കല്ലേറ് ഉണ്ടായതിനെ തുടർന്ന് ലാത്തിവീശി. നിരവധിപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.
