മെഹബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി മൂന്ന് മാസം കൂടി നീട്ടി


ശ്രീനഗർ: പിഡിപി നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയുടെ തടങ്കൽ കാലാവധി മൂന്ന് മാസത്തേക്കു കൂടി നീട്ടി. പൊതുസുരക്ഷ കണക്കിലെടുത്താണ് തടങ്കൽ നീട്ടുന്നതെന്നാണ് സർക്കാർ പറയുന്നത്. പൊതുസുരക്ഷാ നിയമപ്രകാരമാണ്മെഹബൂബ മുഫ്തിയെ വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. എട്ട് മാസത്തോളം സർക്കാർ നിയന്ത്രണത്തിലുള്ള തടങ്കലിൽ കഴിഞ്ഞ ശേഷമാണ് ഏപ്രിൽ 7 മുതല് മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും ലഡാക്ക്, ജമ്മു കാശ്മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി ജമ്മു കാശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്ര തീരുമാനത്തിനു ശേഷമായിരുന്നു അവിടുത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മു കാശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമർ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ തടങ്കലിലാക്കിയത്. മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെയും മകൻ ഒമർ അബ്ദുള്ളയുടെയും തടങ്കൽ കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു. 

You might also like

Most Viewed