കോവിഡ് മരണനിരക്കിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ

ന്യൂഡൽഹി: കോവിഡ് മരണനിരക്കിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിതരായി മരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തായി.
ഇന്ത്യയിൽ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 35,747 ആയി. ഇറ്റലിയിൽ ഇതുവരെ 35,132 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. ഇതുവരെ അമേരിക്കയിൽ കോവിഡ് ബാധിതരായി മരിച്ചത് 1,52,070 പേരാണ്. ബ്രീസീൽ 91,263, യുകെ− 46,084, മെക്സിക്കോ− 46000 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്.