അവകാശവാദം പൊളിയുന്നു; ചൈന ലഡാക്കിൽനിന്നും പൂർണമായും പിൻവാങ്ങിയില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽനിന്നുള്ള ചൈനയുടെ സേനാ പിൻമാറ്റം പൂർണമായിട്ടില്ലെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളിലേയും സൈന്യം സംഘർഷ മേഖലയിൽനിന്നും പൂർണമായും പിൻവാങ്ങിയെന്ന ചൈനയുടെ അവകാശവാദത്തിനു പിന്നാലെയാണ് ഇന്ത്യയുടെ മറുപടി. സംഘർഷ മേഖലയിൽനിന്നുള്ള പിൻവാങ്ങൾ പ്രക്രിയ പൂർത്തിയാക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇരു സൈന്യങ്ങളുടേയും മുതിർന്ന കമാൻഡർമാർ അടുത്തുതന്നെ കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് സ്ത്രീവാസ്തവ പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുക എന്നതാണ് ഉഭയകക്ഷി ബന്ധത്തിന്‍റെ അടിസ്ഥാനം. അതിനാൽ, പ്രത്യേക പ്രതിനിധികൾ സമ്മതിച്ചതനുസരിച്ച് അതിർത്തി പ്രദേശങ്ങളിൽ പൂർണമായും സേനാപിൻമാറ്റം നടത്തും. സമാധാനം പൂർണമായി പുനഃസ്ഥാപിക്കുന്നതിന് ചൈന തങ്ങളോടൊപ്പം ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു− അദ്ദേഹം കൂട്ടിച്ചേർത്തു.