രോഗ വ്യാപനം ശക്തം; ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ ക​ർ​ഫ്യൂ


കൊച്ചി: കോവിഡ് ആശങ്ക ഒഴിയാതെ എറണാകുളം. രോഗവ്യാപന ആശങ്ക ശക്തമായതോടെ ഫോർട്ട് കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി. അവശ്യ സേവനങ്ങളൊഴികെയുള്ളവ പ്രദേശത്ത് അനുവദിക്കില്ല. ആലുവ, ചെല്ലാനം ക്ലസ്റ്ററുകളിൽ നിയന്ത്രണം തുടരും. 

ബലിപെരുന്നാളിന്‍റെ ഭാഗമായി കണ്ടെയ്ൻമെന്‍റ് സോണുകളിൽ അവശ്യസാധനങ്ങളുടെ വിൽപനയ്ക്കായി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിൽപന രണ്ട് വരെ മാത്രമേ അനുവദിക്കൂ. ചെല്ലാനത്ത് നിലവിൽ തീവ്രവ്യാപനമില്ലെന്നാണ് വിലയിരുത്തൽ. കടലാക്രമണം ശക്തമായതോടെ പ്രദേശത്തെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed