മധ്യപ്രദേശിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേർ വെന്തുമരിച്ചു


ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. 

മൂന്ന് നിലകളുള്ള ഇന്ദർഗഞ്ച് സ്ക്വയറിലെ കെട്ടിടത്തിലാണ് തീ പടർന്നത്. താഴത്തെ നിലയിൽ‍ വ്യാപാര സ്ഥാപനങ്ങളും മുകളിലത്തെ നിലകളിൽ താമസക്കാരുമുണ്ടായിരുന്നു. തീപടരുന്പോൾ 25 ലേറെ ആളുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. പത്ത് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

You might also like

  • Straight Forward

Most Viewed