ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വരുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം


ന്യൂഡൽഹി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ. നാലാം ഘട്ട ലോക്ക്ഡൗണിൽ വ്യാപകമായ ഇളവുകൾ നൽകിയിട്ടുള്ള സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

ഇളവുകൾ പിൻവലിക്കാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുമതിയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനത്തിന്‍റെ തോത് അനുസരിച്ച് സംസ്ഥാനങ്ങൾ ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകളായി തിരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

റെഡ് സോണുകളിലും വൈറസ് ബാധ കൂടുതൽ രേഖപ്പെടുത്തിയ പ്രദേശങ്ങളിലും കണ്ടെയ്മെന്‍റ് സോണുകൾ, ബഫർ സോണുകൾ എന്നിവ ജില്ലാ തലത്തിൽ അടയാളപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

You might also like

Most Viewed