അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടം: പൈലറ്റിന്റെ പിഴവെന്ന് പ്രാഥമിക നിഗമനം
ഷീബ വിജയൻ
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറടക്കം അഞ്ച് പേർ കൊല്ലപ്പെട്ട വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ നിഗമനങ്ങളിലെ പിഴവാകാമെന്ന് റിപ്പോർട്ട്. ബാരാമതിയിൽ ദൃശ്യപരത വളരെ കുറവായിരുന്നിട്ടും വിമാനം ഇറക്കാൻ പൈലറ്റ് നടത്തിയ രണ്ടാമത്തെ ശ്രമമാണ് ദുരന്തത്തിൽ കലാശിച്ചത്. മോശം കാലാവസ്ഥയിൽ വിമാനം പുണെയിലേക്ക് തിരിച്ചുവിടാൻ അവസരമുണ്ടായിട്ടും പൈലറ്റ് ബാരാമതിയിൽ തന്നെ ലാൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
അപകടത്തിന് മുൻപ് അടിയന്തര സന്ദേശങ്ങളൊന്നും (Mayday call) പൈലറ്റ് നൽകിയിരുന്നില്ല. ബാരാമതി എയർഫീൽഡിൽ ആധുനിക നാവിഗേഷൻ സംവിധാനങ്ങളോ എയർ ട്രാഫിക് കൺട്രോളറോ ഇല്ലാത്തതും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെങ്കിലും പൈലറ്റിന്റെ കണക്കുകൂട്ടലിലെ പിഴവിലേക്കാണ് അന്വേഷണസംഘം വിരൽ ചൂണ്ടുന്നത്.
asddasdas


