സ്വർണ്ണ വിലയിലെ കുതിപ്പ്; വിൽപന ഇടിഞ്ഞതോടെ സ്വർണ്ണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ
ഷീബ വിജയൻ
സ്വർണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിപണിയിൽ വൻ പ്രതിസന്ധി. വിലയിൽ 30 ശതമാനത്തിലേറെ വർദ്ധനവുണ്ടായതോടെ ജനുവരിയിൽ സ്വർണ്ണാഭരണ വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഉപഭോക്താക്കൾ പുതിയ ആഭരണങ്ങൾ വാങ്ങുന്നതിന് പകരം പഴയ സ്വർണ്ണം മാറ്റി വാങ്ങുന്ന രീതിയിലേക്ക് മാറിയതോടെ പല ജ്വല്ലറികളും പുതിയ സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
ആഗോള വിപണിയിൽ സ്വർണ്ണ വില ചരിത്രത്തിലാദ്യമായി ഔൺസിന് 5000 ഡോളറിന് മുകളിലെത്തി. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പുതിയ താരിഫുകളും അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളുമാണ് വിലവർദ്ധനയ്ക്ക് കാരണം. നിലവിൽ ആഭരണങ്ങളേക്കാൾ സ്വർണ്ണ നാണയങ്ങൾ, ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് ഇ.ടി.എഫ് എന്നിവയിൽ നിക്ഷേപം നടത്താനാണ് ആളുകൾ താൽപ്പര്യം കാണിക്കുന്നതെന്ന് വ്യാപാര രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
hggfghhgd



