സിപിഎം വിട്ട് ബി.എൻ ഹസ്കർ ആർഎസ്പിയിലേക്ക്; പാർട്ടിക്കെതിരെ രൂക്ഷവിമർശനം
ഷീബ വിജയൻ
മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സിപിഎം വിലക്ക് നേരിട്ട ഇടത് നിരീക്ഷകൻ ബി.എൻ ഹസ്കർ പാർട്ടി വിട്ടു. താൻ ആർഎസ്പിയിൽ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും കടുത്ത ജീർണ്ണതയിലാണ് പ്രസ്ഥാനമെന്നും ഹസ്കർ ആരോപിച്ചു. നിലവിൽ യുഡിഎഫ് ആണ് ശരിയായ ഇടതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെ വിമർശിച്ചതിനാണ് ഹസ്കറിനെതിരെ പാർട്ടി നടപടിയെടുത്തത്. പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ താക്കീതിനെ പരിഹസിച്ച അദ്ദേഹം, 'ഇടത് നിരീക്ഷകൻ' എന്ന സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞതായും സുരക്ഷയ്ക്കായി ലഭിച്ചിരുന്ന ഗൺമാനെ തിരിച്ചേൽപ്പിച്ചതായും അറിയിച്ചു. ഉപാധികളില്ലാതെയാണ് തന്റെ ആർഎസ്പി പ്രവേശനമെന്നും അദ്ദേഹം വ്യക്തമാക്കി.
asdssaasdasdasd


