ദേശീയഗാനത്തിന് തുല്യമായി 'വന്ദേമാതര'ത്തിനും പ്രോട്ടോക്കോൾ ഏർപ്പെടുത്തുന്നത് കേന്ദ്രത്തിന്റെ പരിഗണനയിൽ
ശാരിക l ദേശീയംl ന്യൂഡൽഹി
ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് നല്‍കുന്ന അതേ ആദരവും പദവിയും ദേശീയ ഗീതമായ 'വന്ദേമാതര'ത്തിനും നല്‍കുന്നതിനായി പുതിയ പ്രോട്ടോക്കോള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതനുസരിച്ച് വന്ദേമാതരം ആലപിക്കുമ്പോഴോ പ്ലേ ചെയ്യുമ്പോഴോ എഴുന്നേറ്റു നില്‍ക്കുന്നത് നിര്‍ബന്ധമാക്കിയേക്കും.
ദേശീയ ഗാനവും ദേശീയ ഗീതവും തുല്യമായ പദവിയിലാണെന്ന് ഭരണഘടനാ അസംബ്ലി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വന്ദേമാതരത്തിന് നിലവില്‍ നിര്‍ബന്ധിത നിയമങ്ങളോ പ്രോട്ടോക്കോളോ ഇല്ല. ഇത് മറികടക്കാനാണ് പുതിയ നീക്കം.
ദേശീയ ഗാനത്തെ അപമാനിക്കുന്നത് 1971-ലെ ദേശീയ ബഹുമതികള്‍ സംരക്ഷിക്കുന്ന നിയമപ്രകാരം കുറ്റകരമാണ്. വന്ദേമാതരത്തെ അപമാനിക്കുന്നവര്‍ക്കും സമാനമായ ശിക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്ദേമാതരം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ചര്‍ച്ചകള്‍ സജീവമായത്. ദേശീയ ഗീതത്തിന്‍റെ പ്രാധാന്യം കുറച്ചുകാണിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചുവെന്ന ബിജെപി ആരോപണങ്ങള്‍ക്കിടയിലാണ് ഈ പുതിയ നിയമനിര്‍മാണ നീക്കം.
fgfg


