ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 77-ആമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ 

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജി.എസ്.എസ്) ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സൊസൈറ്റി അങ്കണത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ദേശീയ പതാക ഉയർത്തി.

article-image

ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, സൊസൈറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന മധുരപലഹാര വിതരണം ആഘോഷങ്ങൾക്ക് മാധുര്യമേകി. പ്രവാസി സമൂഹത്തിനിടയിൽ ദേശീയബോധവും ഐക്യവും വളർത്തുന്നതിന്റെ ഭാഗമായാണ് സൊസൈറ്റി ഇത്തരത്തിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed