ഗതാഗത നിയമലംഘകർക്ക് പിടിവീഴും; പിഴ അടച്ചില്ലെങ്കിൽ ഇനി ഹൈവേ യാത്രയില്ല


ശാരിക / ദേശീയം / മുംബൈ

ഗതാഗത നിയമങ്ങൾ ലംഘിച്ച് പിഴ അടക്കാൻ ബാക്കിയുള്ള വാഹന ഉടമകൾക്ക് ഇനി ദേശീയപാതകളിലൂടെയുള്ള യാത്ര ദുഷ്‌കരമാകും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്ന മോട്ടോർ വെഹിക്ക്ൾസ് നിയമ ഭേദഗതിയിലാണ് കർശനമായ ഈ വ്യവസ്ഥയുള്ളത്. ടോൾ നൽകാതെയും പിഴ അടക്കാതെയും മുങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 1988-ലെ മോട്ടോർ വെഹിക്ക്ൾസ് നിയമമാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുന്നത്.

രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുക വഴി അപകടങ്ങൾ കുറയ്ക്കാമെന്ന് റോഡ് ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നു. 2024-25 കാലയളവിൽ അഞ്ച് ലക്ഷത്തോളം റോഡ് അപകടങ്ങളിലായി 1.80 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്. 2030-ഓടെ റോഡ് അപകടങ്ങളും മരണങ്ങളും പകുതിയായി കുറയ്ക്കുക എന്ന യു.എൻ ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

 

2026-ലെ കേന്ദ്ര മോട്ടോർ വെഹിക്കിൾ രണ്ടാം ഭേദഗതി ചട്ടങ്ങൾ പ്രകാരം, പിഴ അടച്ചില്ലെങ്കിൽ ഹൈവേ യാത്രയ്ക്ക് മാത്രമല്ല ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷൂറൻസ് പുതുക്കൽ, വാണിജ്യ വാഹനങ്ങളുടെ നാഷനൽ പെർമിറ്റ്, ഉടമാവകാശം മാറ്റൽ എന്നിവയ്ക്കും തടസ്സമുണ്ടാകും. കൂടാതെ, നിരന്തരം നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് ഇൻഷൂറൻസ് റെഗുലേറ്ററി അതോറിറ്റി (IRDAI) ഉയർന്ന പ്രീമിയം ഈടാക്കാനും ചട്ടം നിർദേശിക്കുന്നു. ഗതാഗത നിയമലംഘനങ്ങളിലൂടെ സർക്കാരിലേക്ക് ലഭിക്കാനുള്ള 61,000 കോടി രൂപയുടെ പിഴ കുടിശ്ശിക പിരിച്ചെടുക്കാൻ പുതിയ ഭേദഗതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.

 

article-image

ssfsdf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed