കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ 15-ാം വാർഷികം: ‘കോഴിക്കോട് ഫെസ്റ്റ് - 2k26’ നാളെ ഇന്ത്യൻ ക്ലബ്ബിൽ
പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ:
ബഹ്‌റൈനിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്റെ 15-ാമത് വാർഷികാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നാളെ നടക്കും. ‘ഓറ ആർട്‌സിന്റെ’ ബാനറിൽ ‘കോഴിക്കോട് ഫെസ്റ്റ് - 2k26’ എന്ന പേരിൽ സംഘടിപ്പിക്കുന്ന മെഗാ ഷോ നാളെ വൈകുന്നേരം 5 മണി മുതൽ രാത്രി 11 വരെ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർ മാജിക് താരവുമായ ഷാഫി കൊല്ലം, ഐഡിയ സ്റ്റാർ സിംഗർ ജേതാക്കളായ വിജിത, മിഥുൻ മുരളീധരൻ, പിന്നണി ഗായിക സ്മിത തുടങ്ങിയവർ നയിക്കുന്ന ഗാനമേളയാണ് ആഘോഷത്തിലെ പ്രധാന ആകർഷണം. അസോസിയേഷൻ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ചടങ്ങിലുണ്ടാകും. മനോജ് മയ്യന്നൂരാണ് പ്രോഗ്രാം സംവിധാനം നിർവഹിക്കുന്നത്.
aa


