ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു
ശാരിക I ദേശീയം I ശ്രീനഗർ:
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ പത്ത് സൈനികർ വീരമൃത്യു വരിച്ചു. സൈനികർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഭാദേർവ-ചമ്പ അന്തർസംസ്ഥാന പാതയിലെ ഖന്നി ടോപ്പിൽ വെച്ചാണ് അപകടം നടന്നത്.
റോഡിൽ നിന്നും തെന്നിമാറിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകടസമയത്ത് 17 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് സൈനികരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
dfg


