മണിപ്പൂരിന്റെ നൊമ്പരമായി അവൾ വിടവാങ്ങി; കൂട്ടബലാത്സംഗത്തിനിരയായ യുവതി നീതി ലഭിക്കാതെ മരിച്ചു
ഷീബ വിജയൻ
ഇംഫാൽ: മണിപ്പൂർ വംശീയ കലാപത്തിനിടെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ 22 വയസ്സുകാരി നീതി ലഭിക്കാതെ മരണത്തിന് കീഴടങ്ങി. 2023 മേയിൽ ഇംഫാലിൽ വെച്ച് തോക്കുധാരികളായ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കുക്കി വിഭാഗത്തിൽപ്പെട്ട യുവതിയാണ് ശാരീരികവും മാനസികവുമായ ആഘാതങ്ങളെത്തുടർന്ന് ജനുവരി 10-ന് അന്തരിച്ചത്. അതിക്രമത്തിന് ശേഷം മാസങ്ങളോളം ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ അവൾക്കായില്ല. ബ്യൂട്ടി പാർലർ ജീവനക്കാരിയായിരുന്ന യുവതിയെ ക്രൂരതയ്ക്ക് ശേഷം കുന്നിൻ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. കലാപം കാരണം പരിക്കുകളുമായി മാസങ്ങളോളം ഒളിവിലായിരുന്ന യുവതിക്ക് ജൂലൈയിലാണ് പരാതി നൽകാനായത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കുക്കി സംഘടനകൾ ആവശ്യപ്പെട്ടു. മണിപ്പൂർ കലാപത്തിൽ ഇതുവരെ 260-ലധികം ജീവനുകൾ പൊലിഞ്ഞതായാണ് കണക്കുകൾ.
ssdsaads

