വിമാന സർവീസുകൾ താറുമാറായി; ഇൻഡിഗോയ്ക്ക് 22 കോടി പിഴ ചുമത്തി ഡി.ജി.സി.എ


ഷീബ വിജയൻ

ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ രാജ്യവ്യാപകമായി വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ട സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് ഡി.ജി.സി.എ 22 കോടി രൂപ പിഴ ചുമത്തി. പിഴയ്ക്ക് പുറമെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റിയും കമ്പനി നൽകണം. ഡിസംബർ ആദ്യവാരം മൂന്ന് ദിവസത്തിനുള്ളിൽ 2,507 സർവീസുകൾ റദ്ദാക്കുകയും 1,852 എണ്ണം വൈകുകയും ചെയ്തത് മൂന്ന് ലക്ഷത്തോളം യാത്രക്കാരെയാണ് ദുരിതത്തിലാക്കിയത്. അന്വേഷണത്തിൽ മാനേജ്‌മെന്റ് തലത്തിലെ വീഴ്ചകളും അമിത ലാഭലക്ഷ്യവും ഉൾപ്പെടെ നാല് പ്രധാന പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് തടസ്സങ്ങൾക്ക് കാരണമെന്ന ഇൻഡിഗോയുടെ വിശദീകരണം അന്വേഷണ സമിതി തള്ളി. കൃത്യമായ മുന്നൊരുക്കങ്ങളുടെ അഭാവവും സോഫ്റ്റ്‌വെയർ പോരായ്മകളും വ്യോമയാന ചട്ടങ്ങളുടെ ലംഘനമാണെന്ന് ഡി.ജി.സി.എ വിലയിരുത്തി.

article-image

k;jhjuhghy

You might also like

  • Lulu Exchange
  • Straight Forward

Most Viewed