മഹാരാഷ്ട്രയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു
ഷീബ വിജയ൯
മുംബൈ: മഹാരാഷ്ട്രയിൽ നാസിക്കിലെ കൽവാൻ താലൂക്കിലെ സപ്തശ്രിംഗർ ഘട്ടിൽ ഞായറാഴ്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. മരിച്ച ആറ് പേരും നിഫാദ് താലൂക്കിലെ പിമ്പാൽഗാവ് ബസ്വന്തിൽ നിന്നുള്ളവരാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കീർത്തി പട്ടേൽ (50), രസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്. പോലീസ്, ജില്ലാ ദുരന്ത നിവാരണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അപകടത്തിൽ ഖേദം പ്രകടിപ്പിച്ചു.
asdassa
