കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി
ഷീബ വിജയ൯
തലശ്ശേരി: കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി. തലശ്ശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാർഥിയും മുസ്‌ലിം ലീഗ് പ്രവർത്തകയുമായ 32 കാരിയാണ് ബിജെപി പ്രവർത്തകനായ 35 കാരനുമായി ഒളിച്ചോടിയത്. ഭർത്തൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതി ഇപ്പോൾ മൂന്നുമാസം ഗർഭിണിയുമാണ്. ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി യുവാവുമായി അടുപ്പത്തിലാവുകയും ഇരുവരും സ്ഥലം വിടുകയുമായിരുന്നു.
ഇവരെ കണ്ടെത്താനായി ചില സംഘടനകൾ വ്യാപകമായ തിരച്ചിൽ നടത്തി വരികയാണ്. ഇവർ വിവാഹിതരായതായും സൂചനയുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ചില തീവ്ര സ്വഭാവമുള്ള സംഘടനകൾ ഈ വിഷയം ഏറ്റെടുത്തതായും സൂചനയുണ്ട്. ബിജെപി പ്രവർത്തകനായ യുവാവിന്റെ കുടുംബം സി.പി.എം. പ്രവർത്തകരാണ്.
adqssad
